Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VocalTraining

America

ഡി​എ​സ്എം​സി​യു‌​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു

ന്യൂയോർക്ക്: മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (ഡി​എ​സ്എം​സി) സം​ഗീ​ത​പ​ര​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രാ​ധ​ന ശു​ശ്രൂ​ഷ​യെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നു​മാ​യി "7NOTES: Choir Workshop' എ​ന്ന ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 11, 18, 25 തീ​യ​തി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഞാ​യ​റാ​ഴ്ച​ക​ളി​ൽ, ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി എ‌‌​ട്ടി​ന് സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.

സം​ഗീ​ത അ​ധ്യാ​പ​ക​ൻ, ഗാ​യ​ക​സം​ഘ ഡ​യ​റ​ക്ട​ർ, സം​ഗീ​ത നി​ർ​മാ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ഷ​ൻ വ​ർ​ഗീ​സ് കോ​ശി​യാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. "സം​ഗീ​ത​ത്തി​ലൂ​ടെ ആ​രാ​ധ​ന​യി​ൽ വ​ള​രു​ക' എ​ന്ന​താ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​മേ​യം.

നി​ല​വി​ൽ ഗാ​യ​ക​സം​ഘ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​ർ, മു​ൻ​കാ​ല ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ, ഭാ​വി​യി​ൽ ഗാ​യ​ക​സം​ഘ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, വി​ശു​ദ്ധ​സം​ഗീ​ത​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.

മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന അ​റി​യി​പ്പി​ലു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡി​എ​സ്എം​സി​ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ആ​ഷി​ഷ് തോ​മ​സ് ജോ​ർ​ജ്: +1 (978) 760 7475, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ലെ​ബോ​യ് വി​ൽ​സ​ൺ തൊ​പ്പി​ൽ: +1 (224) 381 9484, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ സാ​മു​വ​ൽ കെ. ​സാ​മു​വ​ൽ: +1 (914) 498-9990, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ജോ​ൺ​സ​ൺ മാ​ത്യു: +1 (954) 646-4506.

Latest News

Corehub Up